കൊച്ചി: ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതോടെ ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നുമുള്ള വെള്ളം മൂലം ഉച്ചയോടെ പെരിയാറില്‍ ജലനിരപ്പ് ചെറിയ തോതില്‍ ഉയരുമെന്നാണ് വിലയിരുത്തല്‍. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീരൊഴുക്ക് നിരീക്ഷിക്കുന്നുണ്ട്.
പെരിയാര്‍ തീരത്തു ജാഗ്രത വേണമെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അധികൃതര്‍ നല്കുന്ന അറിയിപ്പുകള് പാലിക്കണം.പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നതിനു നിയന്ത്രണമുണ്ട്.
ഇടുക്കിയില്‍നിന്നും ഇടമലയാറില്‍ നിന്നുമുള്ള ജലം ഭൂതത്താന്‍കെട്ട് ബാരേജ് പിന്നിട്ട് മലയാറ്റൂര്‍ , കാലടി വഴിയാണ് ആലുവയിലേക്കും തുടര്‍ന്ന് വേമ്പനാട് കായലിലേക്കുമെത്തുന്നത്. നേര്യമംഗലം മുതല്‍ പെരിയാറിലെ ജലനിരപ്പ് നിരീക്ഷിക്കാന്‍ ജലസേചന വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തി.
പെരിയാർ തീരത്ത് ജാഗ്രത വേണം
02:06 AM Aug 09, 2022 | Deepika.com