കൊച്ചി: പിആര്‍ വര്‍ക്കും വായ്ത്താരിയുംകൊണ്ട് കാര്യമില്ലെന്നും സ്വന്തം വകുപ്പില്‍ എന്താണ് നടക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. മഴയ്ക്കു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാത്തത് വീഴ്ചയാണ്.
മഴ പെയ്യുമ്പോഴല്ല കുഴി അടയ്ക്കേണ്ടത്. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള കുഴികളാണ് ഇത്തവണ ഉണ്ടായത്. പരിചയക്കുറവുള്ള മന്ത്രി മുഹമ്മദ് റിയാസ് മുന്‍ മന്ത്രി ജി.സുധാകരനില്‍നിന്ന് ഉപദേശം തേടണം.
സാമാന്യം ഭംഗിയായി കാര്യങ്ങള്‍ ചെയ്ത മന്ത്രിയായിരുന്നു ജി. സുധാകരന്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അഭിനന്ദിച്ചിട്ടുമുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ടല്ല ജി. സുധാകരന് പ്രവര്‍ത്തിച്ചിരുന്നത്. ഈ വര്‍ഷം പ്രീ മണ്‍സൂണ്‍ വര്‍ക്കുകള്‍ നടന്നിട്ടില്ലെന്ന ആക്ഷേപത്തിന്, 322 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
പണം അനുവദിച്ചില്ലെന്നല്ല, പ്രീ മണ്‍സൂണ്‍ വര്‍ക്ക് സംസ്ഥാനത്ത് ഒരിടത്തും നടന്നിട്ടില്ലെന്ന ആക്ഷേപമാണ് ഉന്നയിച്ചത്. അറ്റകുറ്റപ്പണി ആരാണു നടത്തേണ്ടതെന്നത് സംബന്ധിച്ച് പിഡബ്ല്യുഡിയിലെ റോഡ്, മെയിന്റനന്‍സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രീ മണ്‍സൂണ്‍ വര്‍ക്ക് വൈകാന്‍ കാരണം.
ജി. സുധാകരനില്‍നിന്ന് മന്ത്രി റിയാസ് ഉപദേശം തേടണം: പ്രതിപക്ഷനേതാവ്
01:09 AM Aug 09, 2022 | Deepika.com