തിരുവനന്തപുരം: സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയുമധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. അടിയന്തര ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസ്. എന്നാൽ ഇന്നു കേരളത്തിൽ ഓർഡിനൻസ് രാജാണു നടക്കുന്നത്.
2021-ൽ മാത്രം 142 ഓർസിനൻസുകളാണ് ഇറക്കിയത്. ഇപ്പോൾ 11 ഓർഡിനൻസുകൾ ഇറക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. ലാഘവത്തോടെയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നതിനു തെളിവാണ് പോലീസിന് അമിതാധികാരം നൽകുന്ന ഓർഡിനൻസ്. ഇതിനെതിരേ ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോൾ 24 മണിക്കൂറിനുള്ളിൽ മറ്റൊരു ഓർഡിനൻസിലൂടെ അത് പിൻവലിച്ചത് ആരും മറന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓർഡിനൻസ് രാജ് അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
01:09 AM Aug 09, 2022 | Deepika.com