കൊച്ചി: കേരള ലളിതകലാ അക്കാദമി കലാവിദ്യാർഥികൾക്ക് നൽകുന്ന 2022- 23 വർഷത്തെ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളിൽ എംഎഫ്എ/എംവിഎ, ബിഎഫ്എ/ബിവിഎ കോഴ്സുകൾക്ക് പഠിക്കുന്ന കേരളീയരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. എംഎഫ്എ/എംവിഎക്ക് 20,000 രൂപ വീതം ആറ് വിദ്യാർഥികൾക്കും ബിഎഫ്എ/ ബിവിഎയ്ക്ക് 15,000 രൂപ വീതം അഞ്ച് വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ്പുകൾ.www.lalithkala.org.
ലളിതകലാ അക്കാദമി സ്കോളർഷിപ്
12:39 AM Aug 09, 2022 | Deepika.com