കൊച്ചി: സംവരണം ലഭിക്കുന്നതും ആവശ്യപ്പെടുന്നതുമായ മേഖലകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. പൊതുസംവിധാനത്തിനകത്ത് രാജ്യത്താകെ നിയമനങ്ങള്‍ പരിമിതപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 49-ാമത് കുഡുംബി ഫെഡറേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഡുംബി സമുദായത്തിന് സാമൂഹിക തുല്യത ആവശ്യമാണ്. ഇതിന് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകും. മുമ്പ് രാജ്യസഭാംഗം ആയിരുന്ന സമയത്ത് വിഷയത്തില്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. അന്ന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് നടപടികളൊന്നും നടന്നില്ലെന്നും മന്ത്രി പറഞ്ഞു.
കെകെഎഫ് സംസ്ഥാന പ്രസിഡന്റ് ഓലയില്‍ ജി. ബാബു അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. കെകെഎഫ് ജനറല്‍ സെക്രട്ടറി എസ്. സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്. രാജന്, ടി.ജെ. വിനോദ് എംഎല്‍എ, സി.കെ. പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മുതിര്‍ന്ന വ്യക്തികളെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.
സംവരണമേഖലകള്‍ ചുരുങ്ങുന്നു: മന്ത്രി പി. രാജീവ്
12:39 AM Aug 08, 2022 | Deepika.com