കൊച്ചി: കേരള സര്‍വകലാശാല വിസിയെ കണ്ടെത്താന്‍ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമപരമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വിസി നിയമന ഭേദഗതി ഓര്‍ഡിനന്‍സ് വരുമെന്നത് പത്രവാര്‍ത്ത മാത്രമാണ്. സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം ഏതു സമയത്തും അവസാനിക്കാവുന്നതാണ്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിട്ടു. നിയമവിരുദ്ധമായ ഈ ഓര്‍ഡിനന്‍സ് ദീര്‍ഘിപ്പിക്കാന്‍ ഗവര്‍ണര്‍ ഇനിയും തയാറാകരുതെന്നും സതീശന് പറഞ്ഞു.
വിസി നിയമനം: ഗവര്‍ണറുടെ നടപടി നിയമപരം-പ്രതിപക്ഷ നേതാവ്
12:39 AM Aug 08, 2022 | Deepika.com