വിശ്വാസസംരക്ഷണ മഹാസംഗമം നടത്തി
12:34 AM Aug 08, 2022 | Deepika.com
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വിശ്വാസസംരക്ഷണ മഹാസംഗമം നടത്തി. അതിരൂപതാ സംരക്ഷണ സമിതി, അല്മായ മുന്നേറ്റം, ദൈവജനക്കൂട്ടായ്മ, ബസിലിക്ക കൂട്ടായ്മ, കെസിവൈഎം, സിഎല്‍സി, സിഎംഎല്‍, വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു സംഗമം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജപമാലയോടെയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിജ്ഞയും പൊതുസമ്മേളനവും നടന്നു.