ചെറുതോണി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം ഇന്നു തുറക്കും. രാവിലെ 10ന് ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് ജലമാണ് ഒഴുക്കിവിടുക.
ഇതു സംബന്ധിച്ചു മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇന്നലെ ഓണ്‍ലൈനിൽ അവലോകന യോഗം ചേർന്നു. ഡാം തുറക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും മുൻകരുതൽ എന്ന നിലയ്ക്കാണ് തുറക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമില്ല. മുൻ കരുതലെന്ന നിലയിൽ 79 വീടുകളിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി ഡാം ഇന്നു തുറക്കും
02:17 AM Aug 07, 2022 | Deepika.com