കോതമംഗലം: ഇടമലയാർ ഡാമിൽ ജലനിരപ്പ് 161.79 മീറ്ററിൽ എത്തിയതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പാണിത്. ജലനിരപ്പ് അരമീറ്റർവീതം ഉയരുന്പോൾ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കും.
പരമാവധി സംഭരണശേഷി 169 മീറ്ററാണെങ്കിലും റൂൾ കർവായ 163 മീറ്ററിലെത്തുന്പോൾ ഡാം തുറക്കേണ്ടി വന്നേക്കാം. ഇടുക്കി ഡാം ഇന്ന് തുറക്കുന്നതിനാൽ അൽപ്പംകൂടി കാത്തിരുന്നശേഷം ഇടമലയാർ ഡാം തുറന്നാൽ മതിയെന്ന നിർദേശവും സർക്കാർതലത്തിൽ പരിഗണിക്കുന്നുണ്ട്. രണ്ട് ഡാമുകളിൽനിന്നുമുള്ള വെള്ളം ഒരേസമയം പെരിയാറിലെത്തുന്ന സാഹചര്യം ഒഴിവാക്കാനാണിത്. കഴിഞ്ഞവർഷം ഒക്ടോബറിൽ രണ്ട് ഡാമുകളും ഒരേദിവസം തുറന്നിരുന്നു.
ജലനിരപ്പ് 161.79 മീറ്റർ ഇടമലയാർ ഡാമിൽ ബ്ലൂ അലർട്ട്
02:08 AM Aug 07, 2022 | Deepika.com