കണ്ണൂർ: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി സ്വാഗതാർഹമെന്ന് കെപിസിടിഎ സംസ്ഥാന സമിതി.
സർവകലാശാലകളെ ഇടതുവത്കരിക്കാനുള്ള സർക്കാർ ശ്രമങ്ങളാണ് ഗവർണറുടെ നടപടിയിൽ പരാജയപ്പെട്ടതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. മുഹമ്മദലി പറഞ്ഞു.
സർവകലാശാലകളിൽ സ്വന്തക്കാരെ നിയമിക്കുന്ന സർക്കാർ നീക്കത്തിന് തിരിച്ചടിയാണ് പുതിയ തീരുമാനമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് അഭിപ്രായപ്പെട്ടു. അധ്യാപകരുടെ ക്ഷാമബത്തയും അർഹതപ്പെട്ട ആനുകൂല്യങ്ങളും തടഞ്ഞിരിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പലതും കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി.
സ്വന്തക്കാരെ വിസിയാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി: കെപിസിടിഎ
02:08 AM Aug 07, 2022 | Deepika.com