കൊച്ചി: കാലവര്‍ഷവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍ കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡാം തുറക്കുമെന്ന് ഇത്തവണ മുന്‍കൂട്ടി പറഞ്ഞത് നല്ലകാര്യം. 2018ലെ പ്രളയം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും നദികളിലെയും ഡാമുകളിലെയും മണലും ചെളിയും നീക്കാന്‍ ഇനിയും തയാറായിട്ടില്ല.
കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടാന്‍ ശ്രമിക്കുകയാണ്. ലാഭകരമായിരുന്ന സര്‍വീസുകള്‍ കെഎസ്ആര്‍ടിസിയില്‍ നിന്നു മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതോടെ നഷ്ടം വര്‍ധിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തീവ്ര വലതുപക്ഷ നിലപാടിലേക്കു മാറുന്നതിന്റെ ഉദാഹരണമാണ് കെ- സ്വിഫ്റ്റിലെ തൊഴിലാളികളുടെ കരാർ നിയമനം. രണ്ടു ലക്ഷം കോടി മുടക്കി കെ-റെയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച സര്‍ക്കാര്‍ 2000 കോടി രൂപ മുടക്കി കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തത് കമ്മീഷന് കിട്ടാത്തതുകൊണ്ടാണെന്നും സതീശന് പറഞ്ഞു.
കാലവർഷം: സര്‍ക്കാര്‍ മുന്‍കരുതലെടുത്തില്ല- വി.ഡി. സതീശൻ
02:08 AM Aug 07, 2022 | Deepika.com