കോഴിക്കോട്: കാണാതായ പ്രവാസി മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
നാദാപുരം കണ്ട്രോള് റൂം ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ദീപകിന്റേതാണെന്നു കരുതി സംസ്കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെതാണെന്ന് കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നടപടി.
ജൂണ്‍ ആറിനാണ് ദീപക്കിനെ കാണാതായത്. ഒരു മാസമായിട്ടും ദീപക്കിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ ജൂലൈ ഒമ്പതിന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പോലീസിൽ പരാതി നല്കി.
അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും ദീപക്കിന്റേതാണെന്നു കരുതി ബന്ധുക്കള്‍ക്കു വിട്ടു നല്‍കുകയും സംസ്കരിക്കുകയുമായിരുന്നു.
മൃതദേഹം മാറി സംസ്കരിച്ച സംഭവം: ദീപക്കിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം
01:04 AM Aug 07, 2022 | Deepika.com