കൊച്ചി: ധന്യൻ ഫാ.വർഗീസ് പയ്യപ്പിള്ളിയുടെ 146 - ാം ജന്മദിനാചരണം നാളെ എസ്ഡി (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) കോൺവെന്റുകളിൽ നടക്കും.
എസ്ഡി ജനറലേറ്റിൽ അനുസ്മരണ ദിവ്യബലി. ഉച്ചയ്ക്ക് എല്ലാ എസ്ഡി ഭവനങ്ങളിലും ‘വല്യച്ചനൊരൂണ്’ പരിപാടി നടത്തും. അച്ചൻ ഏറ്റവുമധികം സ്നേഹിച്ചിരുന്ന അഗതികളായ മക്കളെ ആദരിക്കാനാണ് പരിപാടി നടത്തുന്നതെന്നു സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസ് ഗ്രേയ്സ് അറിയിച്ചു.
ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി ജന്മദിന അനുസ്മരണം നാളെ
01:04 AM Aug 07, 2022 | Deepika.com