തിരുവനന്തപുരം: ഇന്നു ചേരാൻ നിശ്ചയിച്ചിരുന്ന കെപിസിസി സന്പൂർണ എക്സിക്യൂട്ടീവ് യോഗം 11ലേക്കു മാറ്റി. പ്രതികൂല കാലാവസ്ഥയെത്തുടർന്നാണ് കെപിസിസി സന്പൂർണ എക്സിക്യൂട്ടീവ് യോഗവും പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതല നൽകിയ നേതാക്കളുടെ യോഗവും 11 ലേക്ക് മാറ്റിയതെന്നു കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
ഒൻപതിന് മുതൽ ആരംഭിക്കേണ്ട ഡിസിസി പ്രസിഡന്റുമാരുടെ പദയാത്രകളും ഇതേകാരണത്താൽ ഈ മാസം 13 മുതൽ 15 വരെയായി പുനഃക്രമീകരിച്ചതായും അദ്ദേഹം അറിയിച്ചു.
കെപിസിസി എക്സിക്യൂട്ടീവ് യോഗം 11ലേക്ക് മാറ്റി
01:04 AM Aug 07, 2022 | Deepika.com