മുഹറം അവധി: എൻഐഎ പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബാധകമല്ല
01:04 AM Aug 07, 2022 | Deepika.com
തിരുവനന്തപുരം: മുഹറം പ്രമാണിച്ച് ഒൻപതിന് സംസ്ഥാനത്ത് അനുവദിച്ച പൊതു അവധി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് സർക്കാർ അറിയിച്ചു.