സൗദി അറേബ്യയിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു
01:04 AM Aug 07, 2022 | Deepika.com
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനത്തിന് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം recruit@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.