മാപ്രാണം (തൃശൂർ): കരുവന്നൂർ സഹകരണബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാതെ ചികിത്സ മുടങ്ങി മരിച്ച ഫിലോമിനയുടെ കുടുംബത്തിന് തുക തിരികെ നൽകി. മന്ത്രി ആർ. ബിന്ദു നേരിട്ടെത്തിയാണ് തുക ഫിലോമിനയുടെ ഭർത്താവ് ദേവസിക്കു കൈമാറിയത്. രണ്ടു ലക്ഷം രൂപ പണമായും, ബാക്കി 21 ലക്ഷത്തിന്റെ ചെക്കും നൽകി.
ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.
പണം തിരികെ ലഭിക്കുന്നതു നല്ലകാര്യമാണെങ്കിലും ആവശ്യമായ സമയത്തു കിട്ടിയില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് ആവർത്തിച്ചു. മറ്റുള്ള നിക്ഷേപകർക്ക് ഈ സ്ഥിതി വരരുതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കരുവന്നൂർ ബാങ്ക്: ഫിലോമിനയുടെ നിക്ഷേപത്തുക തിരികെനൽകി മന്ത്രി
02:27 AM Aug 07, 2022 | Deepika.com