കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കേസിന്റെ വിചാരണ നടത്തിയിരുന്ന സിബിഐ കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിച്ചതിനാല്‍ വനിതാ ജഡ്ജിയെന്ന നിലയില്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ഹണി എം. വര്ഗീസുള്ള പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് പരിഗണനക്കെടുക്കുകയായിരുന്നു.
എന്നാല്‍ സിബിഐ കോടതിക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നതെന്നും ഈ കോടതിക്ക് ഇത് പരിഗണിക്കാനാവില്ലെന്നും ഏത് കോടതിക്കാണ് അധികാരമെന്ന് തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടു പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികള്‍ക്ക് ഇതില്‍ എതിര്‍വാദമുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ കോടതി സമയം നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ്: തുടര്‍വിചാരണ തുടങ്ങി
01:04 AM Aug 07, 2022 | Deepika.com