ശബരി എക്സ്പ്രസ് സമയത്തിൽ മാറ്റം
01:04 AM Aug 07, 2022 | Deepika.com
തിരുവനന്തപുരം: ഞായറാഴ്ചകളിൽ ഒഴികെ ശബരി എക്സ്പ്രസ് പുറപ്പെടുന്ന സമയത്തിൽ താത്ക്കാലികമായി മാറ്റം. തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ ഏഴിനു പുറപ്പെടേണ്ട ട്രെയിൻ നാളെ മുതൽ സെപ്റ്റംബർ ഏഴു വരെ രാവിലെ 10.30 ന് ആയിരിക്കും പുറപ്പെടുക. ഞായറാഴ്ചകളിൽ രാവിലെ ഏഴിനു തന്നെ പുറപ്പെടും.