കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് എന്‍ആര്‍ഐ ക്വോട്ട ഉള്‍പ്പെടുത്തി ഓപ്ഷന് ഭേദഗതി ചെയ്യാന്‍ 10 ദിവസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്.
എന്‍ആര്‍ഐ ക്വോട്ട തെരഞ്ഞെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കു ഓപ്ഷന് നല്കാന് ഇന്നലെ മുതല്‍ 10 ദിവസത്തേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നുനല്‍കാനാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചത്.
എന്‍ആര്‍ഐ ക്വോട്ടയിലേക്ക് ഓപ്ഷന് നല്കാന് അവസരം വേണമെന്ന ആവശ്യം എന്‍ട്രന്‍സ് കമ്മീഷണര്‍ നിരസിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം പെരിങ്ങമല സ്വദേശി ഡി. ഫാത്തിമ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. എംബിബിഎസ് പ്രവേശനത്തിന് അപേക്ഷിച്ചവരാണ് ഹര്‍ജിക്കാര്‍.
മെഡിക്കല്‍ പ്രവേശനം: ഓപ്ഷന് ഭേദഗതി ചെയ്യാന്‍ 10 ദിവസംകൂടി
02:31 AM Aug 06, 2022 | Deepika.com