മന്ത്രി അനിൽ ഇന്ന് ആശുപത്രി വിടും
01:39 AM Aug 06, 2022 | Deepika.com
തിരുവനന്തപുരം: നെഞ്ചു വേദനയെ തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മന്ത്രി ജി.ആർ.അനിൽ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.