തിരുവനന്തപുരം: ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉത്പാദകരും പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്കും പയറുത്പന്നങ്ങൾക്കും ഉൾപ്പെടെ ജിഎസ്ടി വർധിപ്പിച്ച തീരുമാനം സംസ്ഥാനത്തു നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിത്യോപയോഗ സാധനങ്ങളുടെയല്ല, ആഡംബര സാധനങ്ങളുടെ നികുതിയാണു വർധിപ്പിക്കേണ്ടതെന്നാണ് നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജിഎസ്ടി കൗണ്‍സിൽ യോഗങ്ങളിലും ജിഎസ്ടി നിരക്കുകൾ സംബന്ധിച്ച കമ്മിറ്റികളിലും കേരളം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവശ്യസാധന വിലവർധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.
ചെറുകിട ഉത്പാദകരുടെ പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് ജിഎസ്ടി നടപ്പാക്കില്ല
01:29 AM Jul 27, 2022 | Deepika.com