തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചു വിവാദ പ്രസംഗം നടത്തിയ മുൻമന്ത്രി സജി ചെറിയാനെതിരേ കേസെടുക്കാൻ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിനു നിർദേശം നൽകി.
എറണാകുളത്തെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. മന്ത്രിക്കെതിരേ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകുമെന്ന ഹർജിയിലെ ആവശ്യം പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്താൻ കോടതി മല്ലപ്പള്ളി കീഴ് വായ്പൂര് എസ്എച്ച്ഒയ്ക്കു നിർദേശം നൽകുകയായിരുന്നു.
സജി ചെറിയാനെതിരേ കേസെടുക്കാൻ നിർദേശം
01:58 AM Jul 07, 2022 | Deepika.com