തിരുവനന്തപുരം: ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപം നൽകാനുള്ള സമയം നാളെ അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ആദ്യഘട്ടത്തിൽ നൽകിയ അപ്പീൽ തള്ളിയവർക്കാണ് രണ്ടാം ഘട്ടം അപ്പീൽ നൽകാൻ കഴിയുക.
ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ട അപ്പീൽ സമർപ്പണത്തിൽ ഇതിനകം 5915 അപ്പീലുകളും അനർഹർ കടന്നുകൂടിയെന്നുള്ള ആറ് ആക്ഷേപങ്ങളുമാണ് ലഭിച്ചത്. അപ്പീൽ നൽകാനുള്ള അവസാന അവസരം എന്ന നിലയിൽ ഈ സാധ്യത എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ലൈഫ്: രണ്ടാം ഘട്ട അപ്പീൽ വെള്ളിയാഴ്ച വരെ
01:17 AM Jul 07, 2022 | Deepika.com