കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഗവണ്മെന്റ് , എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റുമാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ലാബ് അസിസ്റ്റന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം നടത്തിയത്. പ്രമോദ് നാരായണൻ എംഎൽഎ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷൻ എംഎൽഎ, ടി.വി. ഇബ്രാഹിം എംഎൽഎ, എൻ. സത്യാനന്ദൻ, ജേക്കബ് നൈനാൻ, കെ. ഗിരിധരൻ, ജോണ്‍സി ജേക്കബ്, മുഹമ്മദ് നബീൽ, എ. ബൈജു, കെ. മാഹിൻ സജിത്ത്, സുമേഷ് കാഞ്ഞിരം, ഇ. രാജേഷ്, കെ. ജയകൃഷ്ണൻ, ടി.അഖിൽ എന്നിവർ പ്രസംഗിച്ചു.
ലാബ് അസിസ്റ്റന്റുമാർ പ്രതിഷേധ ധർണ നടത്തി
01:17 AM Jul 07, 2022 | Deepika.com