ട്രഷറി ഓൺലൈൻ സേവനങ്ങൾ നാളെ രാത്രി മുതല്‍ മുടങ്ങും
12:45 AM Jul 07, 2022 | Deepika.com
തിരുവനന്തപുരം: ഡിസാസ്റ്റർ റിക്കവറി മോക്ക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റ പണികളും നടത്തുന്നതിനാൽ എട്ടിന് രാത്രി എട്ടുമുതൽ ഒന്‍പതിന് വൈകുന്നേരം അഞ്ച്വരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഭാഗികമായോ പൂർണമായോ തടസപ്പെടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.