നെയ്യാറ്റിൻകര: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പി. ഗോപിനാഥൻ നായർക്കു വിട. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ തൈക്കാട് ഗാന്ധിഭവനിൽ പൊതുദർശനത്തിനു വച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, ആർ.ബിന്ദു, കെ. രാധാകൃഷ്ണൻ, മേയർ ആര്യ രാജേന്ദ്രൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം, നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസ്, ഇമാം പാച്ചല്ലൂര്‍ അബ്ദുള്‍ സലിം മൗലവി, സ്വാമി അമൃതപുരി, ഗാന്ധി സ്മാരകനിധി ചെയര്മാന് ഡോ. രാധാകൃഷ്ണന്, സിഎംപി നേതാവ് സി.പി. ജോണ്‍ എന്നിവർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
വിവിധ മതാചാര്യന്മാരുടെ നേതൃത്വത്തില്‍ സര്‍വമത പ്രാര്‍ഥനയും നടന്നു. നാലോടെ വീട്ടുവളപ്പിൽ പൂർണ ഒൗദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
പി. ഗോപിനാഥൻ നായർക്കു വിട
12:45 AM Jul 07, 2022 | Deepika.com