പാലക്കാട്: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യുവനേതാവിനെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്ത് യൂത്ത് കോണ്ഗ്രസ്.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ വിവേക് എച്ച്. നായർക്കെതിരേയാണു നടപടി. പാലക്കാട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംസ്ഥാന ക്യാന്പിനിടെ വിവേക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വനിതാ നേതാവ് സംഘടനാ നേതൃത്വത്തിനു പരാതി നൽകുകയായിരുന്നു.
ദേശീയ സെക്രട്ടറി സി.ബി. പുഷ്പലതയാണ് വിവേക് എച്ച്. നായരെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഈ മാസം 1, 2, 3 തീയതികളിലായിരുന്നു യുവചിന്തൻ ശിബിർ സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
വനിതാനേതാവിനോട് അപമര്യാദയായി പെരുമാറി; യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിനു സസ്പെൻഷൻ
12:45 AM Jul 07, 2022 | Deepika.com