രാ​സ​വ​ള​ം വി​ല കു​ത്ത​നെ കൂ​ട്ടി; പ്രതിസന്ധിയില്‍ കര്‍ഷകര്‍

12:45 AM Jul 07, 2022 | Deepika.com
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ വി​​​ല കു​​​ത്ത​​​നെ വ​​​ർ​​​ധി​​​പ്പി​​​ച്ച് ക​​​ന്പ​​​നി​​​ക​​​ൾ. ഇ​​​തോ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​ഞ്ഞ​​​താ​​​ണ് വി​​​ല​​വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. പൊ​​​ട്ടാ​​​ഷി​​​നു വി​​​ല വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ മ​​​റ്റു വ​​​ള​​​ങ്ങ​​​ൾ​​​ക്കും വി​​​ല കൂ​​​ടി. യൂ​​​റി​​​യ​​​യു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ക​​​ടു​​​ത്ത ക്ഷാ​​​മ​​​മാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തെ​​ന്നു വ​​​ളം വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

ഫാ​​​ക്‌​​​ടം​​​ഫോ​​​സി​​​ന് 50 കി​​​ലോ ചാ​​​ക്കി​​​ന് 1140 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1490 രൂ​​​പ​​​യാ​​​യി. പൊ​​​ട്ടാ​​​ഷി​​​നാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ല വ​​​ർ​​​ധി​​​ച്ച​​​ത്. 50 കി​​​ലോ​​​യു​​​ടെ ചാ​​​ക്കി​​​ന് 1040 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1700 രൂ​​​പ​​​യാ​​​യാ​​​ണു വ​​​ർ​​​ധി​​​ച്ച​​​ത്. റ​​​ബ​​​ർ, തെ​​​ങ്ങ്, ക​​​വു​​​ങ്ങ് എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​ടേ​​​ണ്ട 18:18 വ​​​ള​​​ത്തി​​​ന് 940 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1260 രൂ​​​പ​​​യാ​​​യും 8:8:16ന് 860 ​​​രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1110 രൂ​​​പ​​​യാ​​​യും 12:12:12ന് 765 ​​​രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 1110 രൂ​​​പ​​​യാ​​​യും വ​​​ർ​​​ധി​​​ച്ചു. എ​​​ൻ​​​പി​​കെ ചേ​​​ർ​​​ത്ത കൂ​​​ട്ടു​​​വ​​​ള​​​ങ്ങ​​​ൾ​​​ക്കും വി​​​ല വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ അ​​​ത​​​ത് വി​​​ള​​​ക​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി യൂ​​​റി​​​യ, ഫോ​​​സ്ഫ​​​റ​​​സ്, പൊ​​​ട്ടാ​​​ഷ് എ​​​ന്നി​​​വ വാ​​​ങ്ങി പ്ര​​​ത്യേ​​​കം കൂ​​​ട്ടി​​​ക്ക​​​ല​​​ർ​​​ത്തി​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

നെ​​​ല്ല്, തെ​​​ങ്ങ്, ക​​​വു​​​ങ്ങ്, റ​​​ബ​​​ർ, ക​​​ശു​​​മാ​​​വ്, ക​​​പ്പ തു​​​ട​​​ങ്ങി​​​യ കൃ​​​ഷി​​​ക​​​ൾ​​​ക്ക് ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് വ​​​ളം ചേ​​​ർ​​​ക്കേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, വി​​​ല​​​വ​​​ർ​​​ധ​​​ന കാ​​​ര​​​ണം വ​​​ള​​​മി​​​ടു​​​ന്ന​​​തു പ​​​ല​​​രും ഉ​​​പേ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. ഫാ​​​ക്‌​​​ടം​​​ഫോ​​​സ്, പൊ​​​ട്ടാ​​​ഷ് എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല​​​വ​​​ർ​​​ധ​​​ന​ നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക​​​രെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ചതിച്ചത് യുദ്ധം

റ​​​ഷ്യ-​​​യു​​​ക്രൈ​​​യ്ൻ യു​​​ദ്ധം തു​​​ട​​​രു​​​ന്ന​​​തും റ​​​ഷ്യ രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ​​​തു​​​മാ​​ണു വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. 2021 ല്‍ ​​​യു​​​ക്രെ​​​യ്നി​​​ലെ ഒ​​​ഡേ​​​സ തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്ന് 2.4 ദ​​​ശ​​​ല​​​ക്ഷം ട​​​ണ്‍ അ​​​മോ​​​ണി​​​യ ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തി​​​യ​​​തി​​​ൽ 0.15 ദ​​​ശ​​​ല​​​ക്ഷം ട​​​ണ്ണാ​​​ണ് യു​​​ക്രെ​​​യ്‌​​​നി​​​ല്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച​​​ത്. ബാ​​​ക്കി റ​​​ഷ്യ​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​മാ​​​യി​​​രു​​​ന്നു. അ​​​മോ​​​ണി​​​യ, യൂ​​​റി​​​യ, പൊ​​​ട്ടാ​​​ഷ് തു​​​ട​​​ങ്ങി​​​യ രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ ലോ​​​ക​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​ജ്യ​​​മാ​​​ണ് റ​​​ഷ്യ.

അ​​​മോ​​​ണി​​​യ​​​യു​​​ടെ 23 ശ​​​ത​​​മാ​​​ന​​​വും യൂ​​​റി​​​യ​​​യു​​​ടെ 14 ശ​​​ത​​​മാ​​​ന​​​വും പൊ​​​ട്ടാ​​​ഷി​​​ന്‍റെ 21 ശ​​​ത​​​മാ​​​ന​​​വും ക​​​യ​​​റ്റു​​​മ​​​തി വി​​​പ​​​ണി​​​വി​​​ഹി​​​തം റ​​​ഷ്യ​​​ക്കാ​​​ണ്. ക​​​രി​​​ങ്ക​​​ട​​​ല്‍ മേ​​​ഖ​​​ല രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ഉ​​​ത്പാ​​​ദ​​​ന- വി​​​ത​​​ര​​​ണ ഹ​​​ബ്ബാ​​​ണ്. യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ നീ​​​ക്കം ത​​​ട​​​സ​​​പ്പെ​​​ട്ടു. ഇ​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള രാ​​​സ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​ഞ്ഞ​​​തും വി​​​ല​​​വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​യു​​​ന്നു.