സംവിധായകന് ജോഷിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിര്‍മിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുമ്പാണ് ജോഷി ഇ-മെയില്‍ വഴി സൈബര്‍ പോലീസിനു പരാതി നല്‍കിയത്.
അക്കൗണ്ട് എത്രയും വേഗം നീക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് ഇന്‍സ്റ്റാ അധികൃതരായ ‘മെറ്റ’യെ സമീപിച്ചിരിക്കുകയാണ് പോലീസ്. സിനിമാ താരങ്ങളുള്‍പ്പെടെ ജോഷിയുടെ ഇന്‍സ്റ്റാ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.
സൂപ്പര്‍ താരങ്ങള്‍ മുതല്‍ സാധാരണക്കാരുടെ വരെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വ്യാജമായി നിര്‍മിച്ച് പണംതട്ടുന്ന സംഭവം വ്യാപകമാണ്. ഇക്കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സംവിധായകന് ജോഷിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ തട്ടിപ്പ്; അന്വേഷണം
12:45 AM Jul 07, 2022 | Deepika.com