കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി റേഡിയോയ്ക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ പ്രക്ഷേപണ ലൈസൻസ് ലഭിച്ചു.
കേരളത്തിലെ പതിനഞ്ചാമത്തെ സാമൂഹിക റേഡിയോയാണ് അമൽജ്യോതിയിൽ ’റേഡിയോ 90’- ’വോയ്സ് ഓഫ് അമൽ ജ്യോതി’ എന്ന പേരിൽ ആരംഭിക്കുന്നത്. കൃഷിക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുക്കുന്നതോടൊപ്പം വികസനത്തിനും വിനോദത്തിനും ഉൗന്നൽ നൽകിയാണ് റേഡിയോ 90 പ്രവർത്തിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടന 2030ൽ കൈവരിക്കാൻ ഉദ്ദേശിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നമ്മുടെ സമൂഹത്തിൽ സന്പൂർണമായി നടപ്പിൽ വരുത്തുവാൻ ഈ മാധ്യമ മുന്നേറ്റം ശ്രമിക്കുമെന്ന് അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് പറഞ്ഞു. റേഡിയോയുടെ സംപ്രേഷണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.
അമൽ ജ്യോതിക്ക് എഫ്എം റേഡിയോ പ്രക്ഷേപണ ലൈസൻസ്
12:45 AM Jul 07, 2022 | Deepika.com