തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ രാജി തേടി പ്രതിപക്ഷം നിയമസഭയിൽ. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി ഒരു നിമിഷം പോലും ആ കസേരയിൽ തുടരാൻ പാടില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മന്ത്രി രാജിവയ്ക്കാൻ തയാറാകണം. അതിനു തയാറായല്ലെങ്കിൽ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
ഗതാഗതം, ഫിഷറീസ് വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനാ ചർച്ചയ്ക്ക് ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു മറുപടി പറഞ്ഞതിനുശേഷം മന്ത്രി സജി ചെറിയാൻ മറുപടിക്കായി എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ നേതാവ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. തുടർന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കു പോയി.
പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
01:23 AM Jul 06, 2022 | Deepika.com