തിരുവനന്തപുരം: ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജിചെറിയാന് അധികാരത്തിൽ തുടരാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കെപിസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജനാധിപത്യത്തോടും ഭരണഘടനയോടും മുഖ്യമന്ത്രിക്ക് ആദരവുണ്ടെങ്കിൽ ഒരുനിമിഷം വൈകാതെ സജിചെറിയാന്റെ രാജി എഴുതിവാങ്ങണം. മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറായില്ലെങ്കിൽ കോണ്ഗ്രസ് നിയമനടപടി സ്വീകരിക്കുകയും ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും.
മന്ത്രിക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണം. എംഎൽഎസ്ഥാനം സജി ചെറിയാൻ രാജിവയ്ക്കണം. ഈ വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വവും ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും നിലപാട് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
"ഗ്ലോറിഫൈഡ് കൊടിസുനി'എന്ന വിശേഷണം മുഖ്യമന്ത്രി അർഹിക്കുന്നു
തിരുവനന്തപുരം: ഗ്ലോറിഫൈഡ് കൊടി സുനിയെന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് ആ വിശേഷണം അദ്ദേഹം അർഹിക്കുന്നതുകൊണ്ടാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി സുധാകരൻ പറഞ്ഞു.
നിരവധി കോണ്ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്റെ അപ്പുറവും ഇപ്പറവും ചിതറിക്കിടക്കുന്ന എന്റെ സഹപ്രവർത്തകരുടെ രക്തം ഇപ്പോഴും ഹൃദയത്തിലുണ്ട്- സുധാകരൻ പറ ഞ്ഞു.
ബുദ്ധിയും വിവേകവുമുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം: കെ.സുധാകരൻ
01:23 AM Jul 06, 2022 | Deepika.com