കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രതിനിധികളുടെ അന്തിമ ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് അരമനയിലും അസോസിയേഷൻ യോഗസ്ഥലത്തും സഭയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.
ലോകമെന്പാടുമുള്ള 30 ഭദ്രാസനങ്ങളിൽ നിന്നായി 4,301 പ്രതിനിധികൾ ഓഗസ്റ്റ് നാലിന് പത്തനാപുരം മൗണ്ട് താബോർ ദയറാ അങ്കണത്തിൽ നടത്തുന്ന അസോസിയേഷനിൽ പങ്കെടുക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ യോഗത്തിൽ അധ്യക്ഷത വഹിക്കും. 2022-2027 വർഷത്തേക്കുള്ള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കും.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് 4,301 പ്രതിനിധികൾ
12:43 AM Jul 06, 2022 | Deepika.com