തിരുവനന്തപുരം: അട്ടപ്പാടിയിൽനിന്നു മുള്ളി വഴി ഊട്ടിയിലേക്കുള്ള പാതയിൽ തമിഴ്നാട് വനംവകുപ്പ് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതിനെക്കുറിച്ചു തമിഴ്നാടുമായി ചർച്ച ചെയ്തു പരിഹാരം കാണാൻ ശ്രമിക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കോയന്പത്തൂർ വനം ഡിവിഷന്റെ നിയന്ത്രണത്തിലുള്ള റോഡാണിത്. മനുഷ്യ- വന്യജീവി സംഘർഷവും കാട്ടുതീസാധ്യതയും പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴിവാക്കാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ് പ്രകാരമാണു യാത്രാ നിയന്ത്രണമേർപ്പെടുത്തിയതെന്നു തമിഴ്നാട് ഉദ്യോഗസ്ഥർ വാക്കാൽ അറിയിച്ചിട്ടുണ്ട്.
യാത്രാനിരോധനം; തമിഴ്നാടുമായി ചർച്ച നടത്തുമെന്നു മന്ത്രി
12:43 AM Jul 06, 2022 | Deepika.com