കൊച്ചി: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഗൂഢാലോചന നടത്തിയെന്ന മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പ്രത്യേക അന്വേഷണ സംഘം ഏഴു മണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
ഇന്നലെ രാവിലെ 11ഓടെ എറണാകുളം പോലീസ് ക്ലബില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം ആറുവരെ നീണ്ടു. കേസിലെ മറ്റു പ്രതികളുടെ മൊഴിയുള്‍പ്പെടെ പരിശോധിച്ചശേഷം പൊരുത്തക്കേടുകളുണ്ടെങ്കില്‍ ഇവരെ നോട്ടീസ് നല്കി വിളിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
മൂന്നാം തവണ നല്കിയ നോട്ടീസിലാണ് സ്വപ്ന ഹാജരായത്. നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാണിച്ച് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ ചൂണ്ടിക്കാട്ടി സ്വപ്ന ഹാജരായിരുന്നില്ല. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു.
സ്വപ്ന സുരേഷിനെ ചോദ്യംചെയ്തു വിട്ടു
12:16 AM Jul 06, 2022 | Deepika.com