തൃശൂർ: വിദ്യാശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങൾക്കോ കെഎസ്എഫ്ഇ-ക്കോ യാതൊരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും കെഎസ്എഫ്ഇ.
മാറിയ കോവിഡ് സാഹചര്യത്തിൽ പദ്ധതി പുനക്രമീകരിക്കുക മാത്രമാണ് സർക്കാർ നിർദേശത്തോടെ ചെയ്തിട്ടുള്ളതെന്ന് ചെയർമാൻ കെ. വരദരാജൻ പ്രസ്താവനയിൽ അറിയിച്ചു.
ഓണ്‍ലൈൻ പഠനകാലത്ത് കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കു ലാപ്ടോപ്പ് വാങ്ങാൻ പലിശകൂടാതെ ലളിതമായ വായ്പ ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സമയബന്ധിതമായി ലാപ്ടോപ്പുകൾ ലഭ്യമാകാതെ വന്നപ്പോൾ ഗുണഭോക്താക്കൾക്കു സഹായകമായ മാർഗമാണ് സർക്കാരും കെഎസ്എഫ്ഇയും തേടിയത്. 12,672 ലാപ്ടോപ്പുകൾ ലഭിച്ചതിൽ 8,575 എണ്ണം കുടുംബശ്രീ അംഗങ്ങൾക്കു വിതരണംചെയ്തതായി ചെയർമാൻ അറിയിച്ചു.
വിദ്യാശ്രീ പദ്ധതി: വാർത്ത ശരിയല്ലെന്ന് കെഎസ്എഫ്ഇ
12:15 AM Jul 05, 2022 | Deepika.com