റോബിൻ ടി. ജോസ് കെഎസ്സി-ജേക്കബ് കൺവീനർ
01:04 AM Jul 04, 2022 | Deepika.com
കോട്ടയം: കേരള വിദ്യാർഥി കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന കണ്‍വീനറായി റോബിൻ ടി. ജോസിനെ തെരഞ്ഞെടുത്തു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എംഫിൽ മലയാളം ഗവേഷകവിദ്യാർഥിയും പാലാ രാമപുരം സ്വദേശിയുമാണ്. തെരഞ്ഞെടുപ്പ് യോഗം പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സി. വീരാൻകുട്ടി, ബാബു വലിയവീടൻ, പി.എസ്. ജയിംസ് എന്നിവർ പ്രസംഗിച്ചു.