കോട്ടയം: നാട്ടകം ഗവ.പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം.
റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് (ആറുമാസം, യോഗ്യത-എസ്എസ്എല്‍സി), ഇന്റീരിയര്‍ ഡിസൈന്‍ (ഒരുവര്‍ഷം, യോഗ്യത-ഐടിഐ, ഡിപ്ലോമ, ബിടെക്സിവില്), കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് (മൂന്നുമാസം, എസ്എസ്എല്‍സി), ടെയ്ലറിംഗ് ആന്‍ഡ് എംബ്രോയിഡറി (മൂന്നുമാസം, എസ്എസ്എല്‍സി), മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് (ആറുമാസം, എസ്എസ്എല്‍സി), അലുമിനിയം ഫാബ്രിക്കേഷന്‍(മൂന്നുമാസം, എസ്എസ്എല്‍സി) എന്നിവയാണ് കോഴ്സുകള്‍.പോളിടെക്നിക്ക് ക്യാമ്പസിന് സമീപം പോര്ട്ട്റോഡിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ അപേക്ഷാഫോം ലഭിക്കും. ഫോണ്‍: 0481-2360835.
പോളി തൊഴിലധിഷ്ഠിത കോഴ്സുകള്‍: അപേക്ഷ ഇന്നു മുതല്‍
01:04 AM Jul 04, 2022 | Deepika.com