വെള്ളരിക്കുണ്ട് (കാസർഗോഡ്): താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണില്‍ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
നികുതിവകുപ്പ് ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ടിലെ ചക്കുങ്കല്‍ തോമസ് (58), തെക്കേ ബസാറിലെ തട്ടുകട ജീവനക്കാരന് പുങ്ങംചാല്‍ സ്വദേശി രാമന് (55) എന്നിവര്‍ക്കാണു പരിക്കേറ്റത്. തോളെല്ലിന് പരിക്കേറ്റ തോമസിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും രാമനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഒന്‍പതിന് വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപത്തെ സ്വന്തം പുരയിടത്തിൽ വച്ചാണ് തോമസിനെ കാട്ടുപന്നി ആക്രമിച്ചത്. തുടർന്ന് വീട്ടുമതിൽ ചാടിക്കടന്ന് മെക്കാഡം റോഡിലൂടെ ഓടി തെക്കേ ബസാറിലെത്തിയ കാട്ടുപന്നി ഇവിടെ തട്ടുകടയിൽ ജോലിചെയ്തുകൊണ്ടിരുന്ന രാമനെയും ആക്രമിച്ചു.
കാട്ടുപന്നിയുടെ ആക്രമണംത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്
04:21 AM Jul 03, 2022 | Deepika.com