കൊച്ചി: എകെജി സെന്ററിനുനേരെ ബോംബ് എറിഞ്ഞ സംഭവത്തെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അപലപിക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി അത് ചെയ്യാത്തത് ദൗര്ഭാഗ്യകരകരമാണെന്നു മന്ത്രി മുഹമ്മദ് റിയാസ്. ഇടതുപക്ഷത്തിനു ലഭിച്ച തുടര്‍ഭരണം സൃഷ്ടിച്ച മാനസികവിഭ്രാന്തിയിൽ കോണ്‍ഗ്രസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്തൊക്കെയാണെന്ന് അവര്‍ക്കുതന്നെ അറിയാത്ത സ്ഥിതിയാണ്.
ബിജെപിക്കെതിരെ ഒരക്ഷരം പറയാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. ബിജെപി ഓഫീസ് അടച്ചുപൂട്ടി കെപിസിസി ഓഫീസ് ആക്കുകയോ അല്ലെങ്കില്‍ കെപിസിസി ഓഫീസ് പൂട്ടി ബിജെപിയില്‍ ലയിപ്പിക്കുകയോ ആകാമെന്നും റിയാസ് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണത്തെ രാഹുല്‍ ഗാന്ധി അപലപിക്കാത്തത് ദൗര്‍ഭാഗ്യകരം: മുഹമ്മദ് റിയാസ്
03:56 AM Jul 03, 2022 | Deepika.com