തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എൽസി എ പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ വലിയ തമാശ ആയിരുന്നുവെന്ന പ്രസ്താവന തിരുത്തി മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയം.
തന്റെ പ്രസംഗം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ്. കേന്ദ്രസർവകലാശാലകളുമായി ബന്ധപ്പെട്ട ചില വക്താക്കളാണ് കഴിഞ്ഞ വർഷത്തെ പരീക്ഷാ ഫലത്തെ വിമർശിച്ചത്. 1,21,318 വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലത്തെക്കുറിച്ച് മന്ത്രി വി.ശിവൻകുട്ടി ഇന്നലെ പ്രതികരിച്ചത് വിവാദമായിരുന്നു. പ്രസ്താവന വിദ്യാഭ്യാസ വകുപ്പിനെ ഞെട്ടിക്കുകയും പരക്കെ വിമർശനം ഉയരുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലാകെ ട്രോളുകളും നിറഞ്ഞു.
കഴിഞ്ഞവർഷം കേരളത്തിലെ എസ്എസ്എൽസി എ പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ വലിയ തമാശ ആയിരുന്നുവെന്നും ഇത്തവണ എ പ്ലസിന്റെ കാര്യത്തിൽ നിലവാരം വീണ്ടെടുത്തെന്നുമായിരുന്നു സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.
പരീക്ഷാ ഫലം ദേശീയ തമാശ: പ്രസ്താവന തിരുത്തി മന്ത്രി, പഴി മാധ്യമങ്ങൾക്ക്
03:56 AM Jul 03, 2022 | Deepika.com