ജോ​ർ​ജി​ന്‍റെ അ​റ​സ്റ്റ്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഗൂ​ഢാലോ​ച​ന​യെ​ന്ന് ഷോ​ണ്‍ ജോ​ർ​ജ്

03:56 AM Jul 03, 2022 | Deepika.com
കോ​​ട്ട​​യം: സോ​​ളാ​​ർ ത​​ട്ടി​​പ്പു​​കേ​​സ് പ്ര​​തി​​യു​​ടെ പീ​​ഡ​​ന​​പ​​രാ​​തി​​യി​​ൽ പി.​​സി.​​ ജോ​​ർ​​ജി​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​നു പി​​ന്നി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഗൂ​​ഢാ​​ലോ​​ച​​ന​​യെ​​ന്ന് മ​​ക​​ൻ ഷോ​​ണ്‍ ജോ​​ർ​​ജ്. അ​​ഴി​​മ​​തി​​ക​​ൾ പു​​റ​​ത്തു വ​​രു​​മെ​​ന്ന ആ​​കു​​ല​​ത​​യി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് വി​​റ​​ളി പി​​ടി​​ച്ച് ഭ്രാ​​ന്താ​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ഷോ​​ണ്‍ പ​​റ​​ഞ്ഞു.

കേ​​സി​​നു പി​​ന്നി​​ൽ പി​​ണ​​റാ​​യി​​യു​​ടെ ക​​ളി​​യാ​​ണെ​​ന്നു പി.​​സി. ജോ​​ർ​​ജി​​ന്‍റെ ഭാ​​ര്യ ഉ​​ഷ​​യും ആ​​രോ​​പി​​ച്ചു. പി​​ണ​​റാ​​യി​​യു​​ടെ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ നി​​ന്നു ശ്ര​​ദ്ധ​​തി​​രി​​ക്ക​​ണം, അ​​തി​​നാ​​ണി​​ത്. കേ​​സി​​നെ ശ​​ക്ത​​മാ​​യി നേ​​രി​​ടും, വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​തു കാ​​ണാ​​മെ​​ന്നും ഉ​​ഷ പ​​റ​​ഞ്ഞു. ഇ​​തെ​​ല്ലാം രാ​​ഷ്ട്രീ​​യ​​വൈ​​രാ​​ഗ്യ​​മാ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി​​ക്കു ചേ​​രു​​ന്ന ശൈ​​ലി​​യ​​ല്ല ഈ ​​വേ​​ട്ട​​യാ​​ട​​ലെ​​ന്നും ഉ​​ഷ പ​​റ​​ഞ്ഞു.