തളിപ്പറമ്പ്: എകെജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ ഇ.പി. ജയരാജനാണെന്ന പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരേ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രിതമായി പ്ലാന്‍ ചെയ്തു നടത്തിയ ബോംബാക്രമണമാണിത്.
ആക്രമണം നടത്തിയശേഷം അത് സിപിഎമ്മിന്റെയും എല്‍ഡിഎഫ് കണ്‍വീനറായ ഇ.പി. ജയരാജന്റെയും ആസൂത്രണത്തിന്റെ ഫലമെന്ന് പറയുന്ന പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ല. എകെജി സെന്ററിനുനേരേയുള്ള മൂന്നാമത്തെ ആക്രമണമാണിത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരാണ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സുധാകരന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ
03:39 AM Jul 03, 2022 | Deepika.com