കൊച്ചി: ‘അടിത്തട്ട്’ എന്ന മലയാള സിനിമയുടെ പ്രദർശനം ചില തിയറ്ററുകളിൽ തടയുന്നെന്ന് സിനിമയുടെ സംവിധായകൻ ജിജോ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടലിൽ മത്സ്യബന്ധനം നടത്തുന്ന രണ്ടുപേരുടെ കഥപറയുന്ന അടിത്തട്ടിൽ ഷൈൻ ടോം ചാക്കോയും സണ്ണി വെയ്നുമാണ് പ്രധാന അഭിനേതാക്കൾ.
എ സർട്ടിഫിക്കറ്റുള്ള ഈ സിനിമ കാണാനെത്തുന്നവരെ ചില തിയറ്ററുകാർ മോശം അഭിപ്രായം പറഞ്ഞു തിരിച്ചയച്ചശേഷം പ്രേക്ഷകരില്ലെന്നു പറഞ്ഞ് സിനിമ പ്രദർശിപ്പിക്കുന്നില്ല. ആർക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അടിത്തട്ട്’സിനിമ തിയറ്ററിൽ തടയുന്നെന്നു സംവിധായകൻ
03:39 AM Jul 03, 2022 | Deepika.com