തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കും വിവിധ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി.
സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി വഞ്ചനാപരമായ മൗനം തുടരുകയാണെന്ന് സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പറഞ്ഞു. സ്വപ്നയെ ഇഡി ചോദ്യം ചെയ്യുന്നെങ്കിലും തുടർ അന്വേഷണ നടപടിയിലേക്ക് കടക്കാത്തത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം കാരണമാണെന്നും ഹസൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടേറിയേറ്റ് മാർച്ച് നടത്തി
03:39 AM Jul 03, 2022 | Deepika.com