പഞ്ചായത്ത് ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും
03:39 AM Jul 03, 2022 | Deepika.com
തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം. വി. ഗോവിന്ദൻ അറിയിച്ചു. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും പ്രവർത്തിക്കും. ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ഇന്ന് ലഭിക്കില്ല.