തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ രാഹുൽ ഗാന്ധി എംപിയുടെ കത്തിനു മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദം തെറ്റെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. രാഹുൽ ഗാന്ധി ബഫർ സോണ്‍ വിഷയത്തിൽ എഴുതിയ കത്ത് 2022 ജൂണ്‍ 13നു ഓഫീസിൽ ലഭിച്ചു.
ജൂണ്‍ 23ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്കുശേഷം ബഫർ സോണ്‍ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പു നൽകുകയും പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വാദം തെറ്റെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്
12:35 AM Jul 02, 2022 | Deepika.com