കോതമംഗലം: താലൂക്കിലെ അഞ്ചു പഞ്ചായത്തുകളെ ബാധിക്കുന്ന ബഫര്‍സോണ്‍ വിഷയത്തില്‍ സീറോ ബഫര്‍സോണ്‍ കാമ്പയിന് നടത്താന്‍ കേരള കര്‍ഷക യൂണിയന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ ജനങ്ങളെ ഒന്നടങ്കവും പിണ്ടിമന, കവളങ്ങാട്, കോട്ടപ്പടി, കീരമ്പാറ പഞ്ചായത്തുകളെ ഭാഗികമായും ബാധിക്കുന്നതാണ് ബഫര്‍സോണ്‍ വിഷയം.
യോഗം കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.
സീറോ ബഫര്‍ സോണ്‍ കാന്പയിന് നടത്തുമെന്ന് കേരള കര്‍ഷക യൂണിയന്
11:59 PM Jul 01, 2022 | Deepika.com