കൊച്ചി: ലയണ്‍സ് ഇന്റർനാഷണലിന്റെ എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 318 സിയുടെ 2022-2023 വർഷത്തെ ഗവർണറായി ഡോ. ജോസഫ് മനോജ് ചുമതലയേറ്റു.
കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് അംഗമായ ഇദ്ദേഹം, മുൻ വൈസ് മെൻ ഇന്ത്യ ഏരിയ സെക്രട്ടറിയും, ജെസിഎ പരിശീലകനും, ഓർത്തോ സർജനുമാണ്. മൂന്നു ജില്ലകളിലെ 146 ക്ലബുകൾ ഡിസ്ട്രിക്ട് 318 സിയിലുണ്ട്.
പരിസ്ഥിതി പരിപാലനം, പ്രമേഹ നിവാരണം, വിശപ്പുരഹിത സമൂഹം, കുട്ടികളിലെ കാൻസർ, അന്ധത നിവാരണം, നിർധന യുവതികളുടെ സമൂഹവിവാഹം, സ്കൂൾ കുട്ടികൾക്ക് ബാഗ് വിതരണം, വിധവകൾക്ക് വീട് നിർമാണം ഉൾപ്പെടെ അമ്പതോളം പ്രോജക്ടുകളിലായി പത്തു കോടിയുടെ സേവനപ്രവർത്തനങ്ങൾക്ക് ഈ വർഷം തുടക്കം കുറിക്കും.
ഡോ. ജോസഫ് മനോജ് ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ
10:58 PM Jul 01, 2022 | Deepika.com